വനിതാ ലീഗ്; ഏഴു ഗോളടിച്ച് സേതു ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് മറ്റൊരു വമ്പൻ വിജയൻ കൂടെ. ഇന്നും ഗോളടിച്ചു കൂട്ടിയാണ് സേതുവിന്റെ വിജയം. ലുധിയാനയിൽ വെച്ച് നടന്ന മത്സരത്തിൽ ബറോഡ ഫുട്ബോൾ അക്കാദമിയെ ആണ് സേതു പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്കായിരുന്നു സേതുവിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ കൊൽഹാപൂരിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കും സേതു തോൽപ്പിച്ചിരുന്നു.

സേതു എഫ് സിക്ക് വേണ്ടി സന്ധ്യ ഇന്ന് നാലു ഗോളുകൾ അടിച്ചു. 14, 37, 39, 87 മിനുട്ടുകളിൽ ആയിരുന്നു സന്ധ്യയുടെ ഗോളുകൾ. സന്ധ്യയുടെ കൂടാതെ അശലത ദേവി, രത്നബാലാ ദേവി, ഇന്ദുമതി എന്നിവരും ഗോളുകൾ നേടി. സേതുവിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്. സെമിയിൽ എസ് എസ് ബി വുമൺസിനെയാണ് സേതു എഫ് സി നേരിടുക.