സൗദി അറേബ്യയിൽ ആദ്യ വനിതാ ഫുട്ബോൾ ലീഗ് ആരംഭിച്ചു

20201118 200205
- Advertisement -

സൗദി അറേബ്യൻ ചരിത്രത്തിൽ ആദ്യമായി വനിതകൾ ഒരു ഔദ്യോഗിക ലീഗ് ടൂർണമെന്റിൽ ഫുട്ബോൾ കളിച്ചിരിക്കുകയാണ്. സൗദി അറേബ്യൻ വനിതാ ലീഗിലൂടെയാണ് സൗദി അറേബ്യ സ്ത്രീകളുടെ ഫുട്ബോൽ ലീഗിനെ ആദ്യമായി അനുവദിക്കുന്നത്‌. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലായി 24 ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. 600ൽ അധികം താരങ്ങൾ ലീഗിന്റെ ഭാഗമാകും.

ജിദ്ദയിലും റിയാദിലുമായി ഏഴു മത്സരങ്ങൾ ആണ് നടന്നു കഴിഞ്ഞത്. മത്സരങ്ങൾ ടെലിവിഷനിൽ ടെലിക്കാസ്റ്റ് ചെയ്യാൻ ഇതുവരെ സൗദി ഭരണകൂടം അനുമതി കൊടുത്തിട്ടില്ല. 2018ൽ മാത്രമായിരുന്നു സൗദി അറേബ്യയിൽ വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശനം ലഭിച്ചത്. ഇപ്പോൾ സ്ത്രീകൾക്ക് ഫുട്ബോൾ കളിക്കാനും അനുമതി ലഭിച്ചു. പതുക്കെ ആണെങ്കിൽ ഈ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണ് എന്ന് സൗദിയിലെ വനിതകളുടെ അവകാശങ്ങൾക്കായി പോരാടുന്നവർ പറയുന്നു.

Advertisement