ഇരട്ട ഗോളുമായി സാം കെറിന് റെക്കോർഡ്, ഓസ്ട്രേലിയ ആദ്യ അഞ്ചു റാങ്കിലേക്ക്

- Advertisement -

സാം കെർ എന്ന സൂപ്പർ സ്റ്റാറിനെ തടയാൻ ആർക്കും ആകുന്നില്ല. വീണ്ടു സാം കെർ ഇരട്ട ഗോളും അസിസ്റ്റുമായി തിളങ്ങിയപ്പോൾ ഓസ്ട്രേലിയൻ വനിതകൾ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ചൈനയെ തകർത്തു. ഈ‌ വർഷത്തെ ഓസ്ട്രേലിയൻ വനിതാ ടീമിന്റെ അവസാന ഫുട്ബോൾ മത്സരമായിരുന്നു ഇന്നത്തേത്.

തുടക്കത്തിൽ ചൈന ഓസ്ട്രേലിയയെ വിറപ്പിച്ചു എങ്കിലും സാം കെറിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ആക്രമണത്തിനു മുന്നിൽ അധികം പിടിച്ചു നിൽക്കാൻ ചൈനയ്ക്കായില്ല. ക്യാസിമണും ലൊഗാർസോയും ആണ് കെറിനെ കൂടാതെ ഇന്ന് ഓസ്ട്രേലിയക്കായി ലക്ഷ്യം കണ്ടത്. ഒരു ഗോൾ ഓൺ ഗോളുമായിരുന്നു.

ഇന്നത്തെ ഇരട്ടഗോളോടെ കെറിന് റെക്കോർഡ് ആയി. ആദ്യ ഓസ്ട്രേലിയയ്ക്ക് വേണ്ടി ആറു മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് ഇന്നത്തോടെ കെർ പുതുതായി കുറിച്ചത്. അവസാന ആറു മത്സരങ്ങളിൽ 11 ഗോളുകൾ ഓസ്ട്രേലിയക്കായി കെർ നേടി. ഓസ്ട്രേലിയയുടെ ഏഴാമത്തെ തുടർജയമാണിത്. ജയത്തോടെ അടുത്ത ഫിഫാ റാങ്കിംഗിക് ഓസ്ട്രേലിയ ആദ്യ അഞ്ചിൽ എത്തും എന്ന് ഉറപ്പായി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement