സാം കെറിന്റെ ചിറകിലേറി ഓസ്ട്രേലിയ ലോകകപ്പിന്

- Advertisement -

ഇന്നലെ ഏഷ്യാ കപ്പിൽ നടന്ന നിർണായക മത്സരത്തിൽ ജപ്പാനെ നേരിട്ടപ്പോൾ ഒരു സമനില എങ്കിലും വേണമായിരുന്നു ഓസ്ട്രേലിയക്ക് സെമി ഫൈനലിൽ എത്താനും ഒപ്പം ഫ്രാൻസിൽ അടുത്ത വർഷം നടക്കുന്ന വനിതാ ലോകകപ്പൊന് യോഗ്യത നേടാനും. എന്നാൽ നിലവിലെ ഏഷ്യാ കപ്പ ജേതാക്കളായ ജപ്പാനെതിരെ കാര്യങ്ങൾ ഒന്നും അത്ര എളുപ്പമായില്ല ഓസ്ട്രേലിയക്ക്.

73ആം മിനുട്ടിൽ ലീ മിന നേടിയ ഗോളിന് നേടിയ ഗോൾ ജപ്പാന് ലീഡ് കൊടുത്തപ്പോൾ അത് ലോകകപ്പ് നേടുമെന്ന് വരെ ആൾക്കാർ വിലയിരുത്തിയ ഓസ്ട്രേലിയ ഒരു നാണക്കേടിന്റെ വക്കിൽ. അപ്പോഴാണ് ഓസ്ട്രേലിയയിലെ ഇപ്പോഴത്തെ സൂപ്പർ താരം സാം കെർ അവതരിച്ചത്. 86ആം മിനുട്ടിൽ ക്യാ സൈമന്റെ ഷോട്ട് ഗോൾകീപ്പറിൽ നിന്ന് തട്ടിയെടുത്ത് പന്ത് ജപ്പാൻ വലയിലേക്ക് വിട്ട് കെറിന്റെ ഹീറോയിസം. കെർ അവസാന 14 മത്സരങ്ങളിൽ ഓസ്ട്രേലിയക്കായി നേടുന്ന 16ആം ഗോളാണിത്

കളി 1-1ന് അവസാനിച്ചപ്പോൾ ഓസ്ട്രേലിയയും ജപ്പാനും സെമിയിലേക്കും ലോകകപ്പിലേക്കും യോഗ്യത നേടി. കൊറിയ ഏഷ്യാകപ്പിന് പുറത്തുമായി. ഏഷ്യാകപ്പ് സെമിയിൽ ഓസ്ട്രേലിയ തായ്‌ലാന്റിനേയും, ജപ്പാൻ ചൈനയേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement