സാം കെറിന് തുടർച്ചയായ രണ്ടാം സീസണിലും അമേരിക്കയിൽ ഗോൾഡൻ ബൂട്ട്

ഓസ്ട്രേലിയൻ സൂപ്പർ താരം സാം കെർ തുടർച്ചയായ രണ്ടാം സീസണിലും അമേരിക്കയിൽ ഗോൾഡൻ ബൂട്ട് ഉറപ്പിച്ചു. ഇന്ന് പുലർച്ചെ നടന്ന ലീഗിലെ അവസാന മത്സരത്തിലും ഗോൾ നേടിയതോടെയാണ് കെറിന്റെ ഗോൾഡൻ ബൂട്ട് ഉറപ്പായത്. ഉതാ റോയൽസിനെതിരെ സാർ കെർ നേടിയ ഹെഡർ കെറിന്റെ സീസണിലെ 16ആം ഗോൾ ആയിരുന്നു.

കഴിഞ്ഞ സീസണിൽ 17 ഗോളുകളോടെ ആയിരുന്നു കെർ ലീഗിലെ ഗോൾഡൻ സ്വന്തമാക്കിയത്. വനിത ഫുട്ബോളിലെ ഏറ്റവും മികച്ച ലീഗാണ് അമേരിക്കയിലേത്. അവിടെ തുടർച്ചയായൊ രണ്ട് സീസണിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരം കൂടിയാണ് കെർ. കെർ ആണ് അമേരിക്കൻ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും.

കഴിഞ്ഞ‌ സീസണിൽ ലീഗിലെ മികച്ച താരത്തിനുള്ള എം വി പി അവാർഡു കെറിനായിരുന്നു. ഈ സീസണിലും കെർ തന്നെയാകും എം വി പി എന്നാണ് കരുതപ്പെടുന്നത്‌.

Exit mobile version