സാം കെർ മാജിക് വീണ്ടും, ഓസ്ട്രേലിയയ്ക്ക് സൂപ്പർ ജയം

- Advertisement -

വനിതാ ഫുട്ബോളിൽ സാം കെർ എന്ന സൂപ്പർ സ്റ്റാറിന് പകരക്കാരില്ല എന്ന് വീണ്ടും കെർ തെളിയിച്ചിരിക്കുകയാണ്. ഇന്ന് വീണ്ടും ഓസ്ട്രേലിയൻ ജേഴ്സി അണിഞ്ഞ കെറിന്റെ ഇരട്ട ഗോളിൽ മിന്നും ജയമാണ് ഓസ്ട്രേലിയ ഇന്ന് നേടിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ചൈനയെ ആണ് ഓസ്ട്രേലിയ ഇന്ന് പരാജയപ്പെടുത്തിയത്.

ഒരു ഹെഡറും പിനെൻ ഒരു ലോംഗ് റേഞ്ചറും ആണ് ഇന്ന് കെറിന്റെ ഗോളുകൾ കൊണ്ടു വന്നത്. അവസാന 19 മത്സരങ്ങളിൽ നിന്നായി കെറിന് ക്ലബിനും രാജ്യത്തിനും കൂടെ ഇതോടെ 24 ഗോളുകളായി. തമേക ബട്ട് ആണ് ഓസ്ട്രേലിയയുടെ മൂന്നാം ഗോൾ നേടിയത്.

ഓസ്ട്രേലിയയുടെ തുടർച്ചയായ 6ആം ജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement