സാം കെർ മാജിക്ക് ചെൽസിയിൽ തുടരും

Img 20211117 221523

വനിതാ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ചെൽസി ഓസ്‌ട്രേലിയൻ ഫോർവേഡ് സാം കെറുമായി പുതിയ കരാർ ഒപ്പുവെച്ചു. രണ്ട് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവച്ചത്. 28കാരിയായ കെർ ചെൽസിക്കായി ഇതുവരെ 47 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 39 ഗോളുകൾ താരം ഈ കുറച്ച് മത്സരങ്ങളിൽ നിന്ന് നേടി.

2019 നവംബറിൽ രണ്ടര വർഷത്തെ കരാറിൽ ആയിരുന്നു കെർ ചെൽസിയിലേക്ക് എത്തിയത്. ചെൽസിക്ക് ഒപ്പം രണ്ടു WSL കിരീടങ്ങൾ നേടിയ താരം‌ കഴിഞ്ഞ തവണ ചെൽസിയെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളായി ഈ പുതിയ കരാറോടെ കെർ മാറും

Previous articleവിന്‍ഡീസിനെതിരെയുള്ള പരമ്പരയ്ക്ക് ശേഷം മിക്കി ആര്‍തര്‍ ശ്രീലങ്കന്‍ കോച്ചിംഗ് സ്ഥാനം ഒഴിയും
Next articleമക്ടോമിനെ പരിക്ക് മാറി എത്തി