9 മിനുട്ടിനിടെ ഹാട്രിക്ക്, സാം കെർ വിസ്മയം തുടരുന്നു

- Advertisement -

വനിതാ ഫുട്ബോൾ ലോകത്തെ സാം കെർ വിസ്മയം തുടരുന്നു. ഏഷ്യൻ ഫുട്ബോളറായി തിരഞ്ഞെടുത്ത തിന ശേഷമുള്ള ആദ്യ മത്സരത്തിന് ഇറങ്ങിയ കെർ ഇന്നും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു. കരുത്തരായ ന്യൂകാസിലിനെതിരെ ഇറങ്ങിയ പെർത്ത് ഗ്ലോറിയെ ഒറ്റയ്ക്ക് നിന്ന് നയിച്ചു. ഒമ്പതു മിനുട്ടിനിടെ ഹാട്രിക്ക് നേടിയ കെറിന് പക്ഷെ പെർത്ത് ഗ്ലോറിക്ക് വിജയം നേടികൊടുക്കാൻ ആയില്ല.

ആവേശകരമായ മത്സരത്തിൽ തുടക്കത്തിൽ പെർത്ത് ഗ്ലോറി ഒരു ഗോളിന് പിറകിൽ പോയിരുന്നു. രണ്ടാം പകുതിയിൽ 75ആം മിനുട്ടുമുതൽ ആണ് മത്സരം മറ്റൊരു ദിശയിലേക്ക് മാറിയത്. കെറിന്റെ ഇരട്ട ഗോളിലൂടെ 2-1ന് 80ആം മിനുട്ടിലേക്ക് പെർത്ത് ഗ്ലോറി മുന്നിലെത്തി. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ ന്യൂകാസിൽ സമനില പിടിച്ചു.

ഇരു ടീമുകൾക്കും ഇന്നത്തെ ഫലത്തോടെ 13 പോയന്റാണ് ഉള്ളത്. മെച്ചപ്പെട്ട ഗോൾ ശരാശരി ഉള്ള പെർത്ത് ഗ്ലോറി ആണ് ഒന്നാമത്. ന്യൂകാസിൽ രണ്ടാമതും.

84ആം മിനുട്ടിൽ വീണ്ടും വലകുലുക്കി ഹാട്രിക്കും തന്റെ ബാക്ക് ഫ്ലിപ്പുമായി 3-2 ലീഡ് കെർ ആഘോഷിച്ചു. പക്ഷെ 92ആം മിനുട്ടിൽ ന്യൂകാസിൽ വീണ്ടും പൊരുതി കയറികൊണ്ട് കെറിന്റെയും പെർത്ത് ഗ്ലോറിയുടേയും ചിരി മായ്ച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement