വനിതാ ലീഗ്, സായ് കട്ടക്കിന് രണ്ടാം വിജയം

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ സായ് കട്ടക്ക് തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കി. ഇന്ന് ലുധിയാനയിൽ നടന്ന മത്സരത്തിൽ ബാംഗ്ലൂർ യുണൈറ്റഡിനെ ആണ് സായ് കട്ടക്ക് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സായിയുടെ വിജയം. ഒരു പെനാൾട്ടി ആണ് കളിയിലെ വിധി എഴുതിയത്‌. 75ആം മിനുട്ടിൽ ദീപ നായക് ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

നാലു മത്സരങ്ങളിൽ നിന്ന് ഇതോടെ സായിക്ക് ആറു പോയന്റായി. ഇപ്പോൾ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് സായ് ഉള്ളത്.

Advertisement