വനിതാ ലീഗ്, സായ് കട്ടക്കിന് ആദ്യ വിജയം

- Advertisement -

ഇന്ത്യൻ വനിതാ ലീഗിൽ സായ് കട്ടക്ക് തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് ലുധിയാനയിൽ നടന്ന മത്സരത്തിൽ ബറോഡ ഫുട്ബോൾ അക്കാദമിയെ ആണ് സായ് കട്ടക്ക് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു സായിയുടെ വിജയം. നാലു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. സായിക്കു വേണ്ടി സുസ്മിത, ദീപ, നികേത, രശ്മി എന്നിവർ ഗോൾ കണ്ടെത്തി. വലതു വിങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് അരാതി സേതി ആണ് മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്‌.

മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുമായി ഇപ്പോൾ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ് സായ് ഉള്ളത്. കളിച്ച എല്ലാ മത്സരവും പരാജയപ്പെട്ട ബറോഡ അവസാന സ്ഥാനത്തുമാണ്‌

Advertisement