സാഫ് അണ്ടർ 18 കിരീടം ഇന്ത്യക്ക് സ്വന്തം

സാഫ് അണ്ടർ 18 വനിതാ കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പരാജയപ്പെട്ടു എങ്കിലും ഇന്ത്യ സാഫ് കിരീടം സ്വന്തമാക്കി. ഇന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് വിജയിച്ചത്. ഇതോടെ ഇരു ടീമുകൾക്കും 9 പോയിന്റ് വീതം ആയി. എന്നാൽ മെച്ചപ്പെട്ട ഗോൾ ഡിഫറൻസിന്റെ ബലത്തിൽ ഇന്ത്യ ചാമ്പ്യന്മാർ ആവുകയായിരുന്നു‌.

ഇന്ത്യക്ക് +11 ആയിരുന്നു ഗോൾ ഡിഫറൻസ്. ബംഗ്ലാദേശിന് +3ഉം. 5 ഗോളുകളുമായി ലിൻഡ കോം ടൂർണമെന്റിലെ ടോപ് സ്കോറർ ആയി.

Exit mobile version