ഭൂട്ടാനെ തകർത്ത് ഇന്ത്യൻ കുട്ടികൾ തുടങ്ങി

- Advertisement -

സാഫ് അണ്ടർ 15 പെൺകുട്ടികളുടെ ടൂർണമെന്റിൽ ഇന്ത്യൻ കുട്ടികൾക്ക് മികച്ച തുടക്കം. ബംഗ്ലാദേശിൽ നടക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾ ഇന്ത്യ ഭൂട്ടാനെ തോൽപ്പിച്ചു. ആദ്യ പത്തൊമ്പത് മിനുട്ടിൽ പിറന്ന ഗോളുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

നാലാം മിനുട്ടിൽ ക്രിതിന, 11ആം മിനുട്ടിൽ പ്രിയങ്ക, 19ആം മിനുട്ടിൽ പ്രതിക്ഷ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. 19ആം തീയതി നേപ്പാളിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement