സാഫ് കപ്പിൽ ഇന്ത്യൻ വനിതകൾ സെമിയിൽ

സാഫ് വനിതാ കപ്പിൽ ഇന്ത്യൻ ടീം സെമി ഉറപ്പിച്ചു. ഇന്ന് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ശ്രീലങ്ക മാൽഡീവ്സിനെ കീഴ്പ്പെടുത്തിയതോടെയാണ് ഇന്ത്യയുടെ സെമി ഉറച്ചത്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ശ്രീലങ്കയുടെ വിജയം. ജയത്തോടെ ശ്രീലങ്കയും സെമിയിൽ എത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത ആറു ഗോളുകൾക്ക് മാൽഡീവ്സിനെ പരാജയപ്പെടുത്തിയിരുന്നു.

മാർച്ച് 17ന് ഇന്ത്യയുടെ ശ്രീലങ്കയ്ക്ക് എതിരെയുള്ള മത്സരത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരെ മനസ്സിലാകും. തുടർച്ചയായ അഞ്ചാം തവണയും സാഫ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മെയ്മോൾ റോക്കിയുടെ കീഴിൽ ടീം നേപ്പാളിൽ എത്തിയത്.