സാഫ് കപ്പിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയത്തോടെ തുടക്കം

സാഫ് വനിതാ കപ്പിൽ ഇന്ത്യൻ ടീമിന് നേപ്പാളിൽ വിജയ തുടക്കം. ഇന്ന് ആയ മത്സരത്തിൽ മാൽഡീവ്സിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത ആറു ഗോളുകളുടെ വിജയം സ്വന്തമാക്കി. ഇന്ത്യക്കായി സഞ്ജു ഇരട്ട ഗോളുകക്ക് നേടി. ആദ്യ പകുതിയിൽ തന്നെ ഇന്ത്യ അഞ്ചു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. സഞ്ജുവിനെ കൂടാതെ ഗ്രേസ്, ഇന്ദുമതി, രത്നബാല, സന്ധ്യ എന്നിരും ഇന്ത്യക്കായി ഇന്ന് ഗോൾ നേടി.

മാർച്ച് 17ന് ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.തുടർച്ചയായ അഞ്ചാം തവണയും സാഫ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മെയ്മോൾ റോക്കിയുടെ കീഴിൽ ടീം നേപ്പാളിൽ എത്തിയത്. സാഫ് ടൂർണമെന്റ് ആരംഭിച്ചത് മുതൽ ഇതുവരെ എല്ലാ കപ്പും ഇന്ത്യയാണ് ഉയർത്തിയത്‌. ഇതുവരെ സാഫ് കപ്പിൽ കളിച്ച എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിക്കുകയും ചെയ്തിട്ടുണ്ട്. സാഫ് കപ്പിൽ പരാജയം അറിയാത്ത 20 മത്സരങ്ങൾ എന്ന റെക്കോർഡിലാണ് ഇന്ത്യ ഇപ്പോൾ ഉള്ളത്‌.