ബംഗ്ലാദേശിന്റെ വലയും നിറച്ച് ഇന്ത്യൻ വനിതകൾ സാഫ് കപ്പ് ഫൈനലിൽ

സാഫ് വനിതാ കപ്പിൽ ഇന്ത്യൻ ടീമിന്റെ കുതിപ്പ് തുടരുന്നു. ഇന്ന് സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് കൊണ്ട് ഇന്ത്യ സാഫ് കപ്പിന്റെ ഫൈനൽ ഉറപ്പിച്ചു. ബംഗ്ലാദേശിനെ ഏകപക്ഷീയമായ പോരിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി ഇന്ദുമതി ഇന്ന് ഇരട്ട ഗോളുകൾ നേടി. മനിഷയുൻ ദലീമ ചിബറും ആണ് മറ്റു ഗോൾ സ്കോറേഴ്സ്.

ഫൈനലിൽ നേപ്പാളിനെ ആകും ഇന്ത്യ നേരിടുക. നേരത്തെ ശ്രീലങ്കയെ തോൽപ്പിച്ച് നേപ്പാൾ ഫൈനലിലേക്ക് കടന്നിരുന്നു. ഇതുവരെ നടന്ന എല്ലാ സാഫ് കിരീടങ്ങളും സ്വന്തമാക്കിയ ഇന്ത്യ ഇത്തവണയും കിരീടം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെയും മാൽഡീവ്സിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Previous articleപുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാബിലെയും ഹിമാച്ചലിലെയും 5 ജവാന്മാരുടെ കുടുംബത്തിനു കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ സഹായം
Next articleസ്റ്റീഫന്‍ ഫ്ലെമിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സില്‍ നിന്ന് പടിയിറങ്ങുന്നു