
വനിത ഐലീഗിൽ സേതു എഫ് സിക്ക് വീണ്ടു വിജയം. ഇന്ന് ഇന്ത്യൻ റഷിനെ നേരിട്ട സേതു എഫ് സി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു സേതു എഫ് സിയുടെ വിജയം. 86ആം മിനുട്ടിലെ വിജയ ഗോൾ ഉൾപ്പെടെ ഇരട്ടഗോളുകൾ നേടിയ സബിന കതുൻ ആണ് സേതുവിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ദുമതിയാണ് സേതു എഫ് സിയുടെ മറ്റൊരു ഗോൾ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial