ജൈൻ റോസ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ഹാം സ്ട്രൈക്കറായിരുന്ന ജൈൻ റോസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമിൽ ചേർന്നു. 29കാരിയായ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 11 ഗോളുകൾ കഴിഞ്ഞ സീസണിൽ റോസ് നേടി. സ്കോട്ട്‌ലൻഡ് താരം കൂടിയായ റോസ് ഫ്രാൻസിൽ നടക്കുന്ന ലോകകപ്പിൽ സ്കോട്ലാൻഡിനെ പ്രതിനിധീകരിച്ചിരുന്നു. സ്കോട്ടിഷ് ടീമായ ഗ്ലാസ്കോ സിറ്റിയിലൂടെ ആയിരുന്നു റോസിന്റെ വളർച്ച.

സ്വീഡിഷ് ക്ലബായ വിറ്റ്സോയിലും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ റോസിന്റെ ആദ്യ ക്ലബ് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. സിറ്റിക്കായി രണ്ടര വർഷത്തോളം കളിച്ച ജൈൻ 25 ഗോളുകൾ അവർക്ക് വേണ്ടി നേടിയിട്ടുണ്ട്. സ്കോട്ട്ലാൻഡിനു വേണ്ടി 58 ഗോളുകളും ജൈൻ നേടിയിട്ടുണ്ട്. ആദ്യമായി വനിതാ ലീഗിന്റെ ആദ്യ ഡിവിഷനിൽ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ ശക്തമാക്കി കൊണ്ടിരിക്കുകയാണ്.