മിലാന് പിന്നാലെ വനിതാ ടീമുമായി റോമാ

- Advertisement -

2018/19 സീസണിലെ വുമൺസ് സീരി എയിൽ എഎസ് റോമാ പങ്കെടുക്കും. സീരി എയിൽ എസി മിലാന് പിന്നാലെയാണ് ഇറ്റാലിയൻ വമ്പന്മാരായ റോമയും വനിതാ ടീമിനെ പ്രഖ്യാപിച്ചത്. അടുത്ത സീസണിൽ വനിതാ ടീമും ഇറങ്ങുമെന്നാണ് റോമാ ഒദ്യോഗികമായി സ്ഥിതികരിച്ചത്. എംപോളി, അറ്റ്ലാന്റ, ഫിയോറെന്റീന, മിലാൻ ,യുവന്റസ് എന്നി സീരി എ ടീമുകളുടെ പാതയാണ് റോമയും പിന്തുടരുന്നത്.

വനിതാ ഫുട്ബാളിനോടുള്ള വമ്പൻ ക്ലബ്ബുകളുടെ മാറി വരുന്ന സമീപനം പ്രതീക്ഷ വെച്ച് പുലർത്തുന്നതാണ്. യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിടിനടക്കം സീരി എ ടീമുകളുടെ ഈ നീക്കം പ്രചോദനമാകുമെന്നു പ്രതീക്ഷിക്കാം. വനിതാ സീരി എയിൽ കഴിഞ്ഞ സീസണിൽ ആദ്യമായിറങ്ങിയ യുവന്റസ് കിരീടമുയർത്തി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement