വീണ്ടും റഫറി തിളങ്ങി, ഗോകുലം തോറ്റു

നോർത്ത് ഈസ്റ്റ് ടീമുൾക്ക് വേണ്ടി മികച്ച പ്രകടനം നടത്തുക എന്ന റഫറിയുടെ ദൗത്യം വീണ്ടും ഇന്ത്യൻ വനിതാ ലീഗിൽ ആവർത്തിച്ചപ്പോൾ ഗോകുലം വീണ്ടും പരാജയം രുചിച്ചു. ഇന്ന് നിലവിലെ ചാമ്പ്യമാരായ ഈസ്റ്റേൺ സ്പോർടിംഗിനെ നേരിട്ട ഗോകുലം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ഗോകുലം റൈസിംഗിനെ നേരിട്ടപ്പോഴും റഫറിയുടെ ഇടപെടൽ ഉണ്ടായിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ ഗോകുലം താരത്തിന് ഫൗളിൽ പരിക്കേറ്റ് ബോധം പോവുകയും അവസാനം ആമ്പുലൻസിൽ ആശുപത്രിയിലെക്ക് കൊണ്ടുപോകേണ്ടതായും വന്നു. എന്നിട്ടും ഒരു ഫൗൽ വിസിൽ വരെ ഈസ്റ്റേണെതിരായി റഫറി വിളിച്ചില്ല. ഗോകുലത്തിന്റെ നവോചയെ ആണ് പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. താരത്തിന് വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്‌. ഗ്രൗണ്ടിൽ ഒരു ഡോക്ടർ ഇല്ലായിരുന്നു എന്നതും എ ഐ എഫ് എഫ് ഇന്ത്യൻ വനിതാ ലീഗ് നടത്തുന്നതിലെ ആത്മാർത്ഥത വ്യക്തമാക്കി.

മത്സരത്തിൽ മന്ദാകിനിയും കലമയുമാണ് ഈസ്റ്റേണായി ഗോൾ നേടിയത്. ഗോകുലത്തിന് ഇനി രണ്ട് മത്സരങ്ങളാണ് ടൂർണമെന്റിൽ അവശേഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്തോഷ് ട്രോഫി വിജയികൾക്ക് ഇന്ന് കൊച്ചിയിൽ സ്വീകരണം
Next articleബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരേണ്ടതുണ്ട്: ജേസണ്‍ മുഹമ്മദ്