റയൽ മാഡ്രിഡിന് വനിതാ ടീമിന് ചരിത്രത്തിലെ ആദ്യ വിജയം

20201019 113451

റയൽ മാഡ്രിഡ് വനിതാ ടീം അങ്ങനെ ക്ലബ് ആരംഭിച്ചതിനു ശേഷമുള്ള ആദ്യ വിജയം സ്വന്തമാക്കി. ഇന്നലെ വനിതാ ലാലിഗയിൽ റയോ ക്ലബിനെയാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. റയൽ മാഡ്രിഡിനു വേണ്ടി മൈറ്റെ ഒറോസ്, അസ്ലാനി, ജെസ്സിക മാർട്ടിനെസ് എന്നിവർ ഗോൾ നേടി.

ഒരു നൂറ്റാണ്ടിന് മുകളിൽ ചരിത്രമുണ്ടെങ്കിലും റയൽ മാഡ്രിഡിന് ഈ സീസണിൽ മാത്രമാണ് ഒരു വനിതാ ടീം ഉണ്ടായത്. സി ഡി ടാക്കോൺ എന്ന വനിതാ ക്ലബിനെ ഏറ്റെടുത്താണ് റയൽ വനിതാ ടീം ഒരുക്കിയത്. ലീഗിൽ കളിച്ച ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് ബാഴ്സലോണയോട് പരാജയപ്പെട്ടിരുന്നു.

Previous articleടി20യില്‍ ഒരു റണ്‍സും രണ്ട് റണ്‍സും എത്ര വലുതാണെന്നത് ഈ മത്സരം കാണിക്കുന്നു – കൈറണ്‍ പൊള്ളാര്‍ഡ്
Next articleചരിത്ര നേട്ടത്തിനരികെ സി.എസ്.കെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി