റീഡിംഗ് സ്ട്രൈക്കറെ സൈൻ ചെയ്ത് ലിവർപൂൾ

ലിവർപൂൾ വനിതാ ടീം പുതിയ താരത്തെ ടീമിൽ എത്തിച്ചു. ബർമിങ്ഹാം സ്ട്രൈക്കറായ കിർസ്റ്റി ലിന്നറ്റാണ് ലിവർപൂളുമായി കരാറിൽ എത്തിയിരിക്കുന്നത്. ലെസ്റ്റർ സിറ്റി യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. ആഴ്സണൽ വനിതകൾക്ക് കളിച്ചു കൊണ്ടായിരുന്നു സീനിയർ അരങ്ങേറ്റം. പിന്നീട് ബർമിങ്ഹാമിൽ അഞ്ചു വർഷത്തോളം കളിച്ചു. കഴിഞ്ഞ സീസണിലാണ് റീഡിംഗിൽ എത്തിയത്.

കിർസ്റ്റിയുടെ ലിവർപൂളിലേക്കുള്ള വരവ് ടീമിന്റെ പ്രഥമ ലക്ഷ്യമായ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യനാക്കുമെന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version