എഫ് എ യൂത്ത് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് റീഡിംഗ് ഫൈനലിൽ

- Advertisement -

വനിതാ എഫ് എ യൂത്ത് കപ്പിൽ റീഡിംഗ് ഫൈനലിൽ. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 16 ടീമിനെ തോൽപ്പിച്ചാണ് റീഡിംഗ് യൂത്ത് കപ്പ് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റീഡിംഗിന്റെ ജയം. ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു റീഡിംഗിന്റെ തിരിച്ചുവരവ്. ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചായിരുന്നു യുണൈറ്റഡ് സെമിയിലേക്ക് എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement