പോർച്ചുഗീസ് വനിതാ ലീഗ് സ്പോർടിംഗിന്

- Advertisement -

പോർച്ചുഗീസ് വനിതാ ലീഗ് സ്പോർടിംഗ് ലിസ്ബൺ സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വലദരസ് ക്ലബിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് കിരീടം സ്പോർടിംഗിന് സ്വന്തമായത്. സ്പോർടിംഗിനായി കൊരൊലെ കോസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഡയാന ആല്വേസ്, അന കപെറ്റ എന്നിവർ ഒരോ ഗോളും നേടി.

59 പോയന്റുമായാണ് ലീഗ് കിരീടം സ്പോർടിംഗ് ഉറപ്പിച്ചത്. ആറ് പോയന്റ് പിറകിലുള്ള സ്പോർടിംഗ് ബരാഗയാണ് രണ്ടാമത്. ഇത് സ്പോർടിംഗിന്റെ തുടർച്ചയായ രണ്ടാം ലീഗ് കിരീടമാണ്. ജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിനും സ്പോർടിംഗ് യോഗ്യത നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement