
ഓസ്ട്രേലിയൻ വനിതകളുടെ അപരാജിത കുതിപ്പിന് പോർച്ചുഗൽ അവസാനമിട്ടു. പോർച്ചുഗലിൽ നടക്കുന്ന ആൾഗർവ് കപ്പിന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിലാണ് ഓസ്ട്രേലിയ പരാജയമറിഞ്ഞത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ പട ഓസ്ട്രേലിയയെ തോൽപ്പിച്ചത്. പോർച്ചുഗലിനായി നാദിയ ഗോമെസും, വാനെസയുമാണ് ഗോളുകൾ നേടിയത്.
38ആം റാങ്കിലുള്ള ടീമാണ് പോർച്ചുഗൽ, ഓസ്ട്രേലിയ നാലാം റാങ്കിൽ ഉള്ള ടീമാണ്. അവസാന പത്തു മത്സരങ്ങളിൽ ഓസ്ട്രേലിയയുടെ ആദ്യ പരാജയമായിരുന്നു ഇത്. സൂപ്പർ താരം സാം കെറിനെ ബെഞ്ചിൽ ഇരുത്താനുള്ള തീരുമാനമാണ് ഓസ്ട്രേലിയക്ക് തിരിച്ചടി ആയത്.
.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial