വനിതാ പ്രീമിയർ ലീഗ്, സിറ്റിക്ക് തോൽവി, കിരീട പോരാട്ടത്തിൽ ചെൽസിക്ക് മുൻതൂക്കം

- Advertisement -

വനിതാ പ്രീമിയർ ലീഗിൽ സിറ്റി ഇന്നലെ അപ്രതീക്ഷിത പരാജയം നേരിട്ടതോടെ കിരീട പോരാട്ടത്തിൽ ചെൽസിക്ക് മുൻകൈ. ഇന്നലെ വരെ ഗോൾ ശരാശരിയിൽ ലീഗിലെ ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരുന്നു സിറ്റിയെ ലിവർപൂളാണ് പരാജയഒപെടുത്തിയത്. ബെത്തനി നേടിയ ഏകഗോളാണ് സിറ്റിയുടെ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് തടസ്സമായത്. സിറ്റി പരാജയപ്പെട്ടതോടെ ചെൽസിക്ക് മേൽക്കൈ ആയി.

ഒരു മത്സരം കുറവ് കളിച്ച ചെൽസിക്ക് ഇപ്പോൾ സിറ്റിയുടെ അത്ര തന്നെ പോയന്റുണ്ട്. ഇനി മൂന്നു മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement