PFA പ്ലയർ ഓഫ് ദി ഇയർ അവാർഡ്; ചെൽസി ആധിപത്യം

- Advertisement -

പ്രീമിയർ ലീഗിലെ പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ വനിതാ അവാർഡുകൾക്കായുള്ള അന്തിമ നോമിനേഷൻ പ്രഖ്യാപിച്ചു. പ്ലയർ ഓഫ് ദി സീസൺ അവാർഡിനും , യങ് പ്ലയർ ഓഫ് ദി സീസൺ അവാർഡിനുമായുള്ള നോമിനേഷനുകളാണ് കഴിഞ്ഞ ദിവസം പി എഫ് എ പുറത്തു വിട്ടത്. പ്ലയർ ഓഫ് ദി സീസൺ അവാർഡിൽ ലീഗിൽ കിരീടത്തോട് അടുക്കുന്ന ചെൽസി താരങ്ങളുടെ ആധിപത്യമാണ്. ആറു താരങ്ങളുടെ നോമിനേഷനിൽ അഞ്ചും ചെൽസി താരങ്ങളാണ്. മാഞ്ചസ്റ്റർ സിറ്റി താരം ജിൽ സ്കോട്ട് മാത്രമാണ് ചെൽസിയല്ലാത്ത നോമിനേഷൻ.

പി എഫ് എ പ്ലയർ ഓഫ് ദി സീസൺ;

ഫ്രാങ്ക് കിർബി – ചെൽസി
ജിൽ സ്കോട്ട് – മാഞ്ചസ്റ്റർ സിറ്റി
റമോണ ബാച്മെൻ- ചെൽസി
മിലി ബ്രൈറ്റ് – ചെൽസി
ജി സൊ യും – ചെൽസി
മരൈൻ മിഹാൾഡെ – ചെൽസി

പി എഫ് എ യങ് പ്ലയർ ഓഫ് ദി സീസൺ;

എലി റോബക് – മാഞ്ചസ്റ്റർ സിറ്റി
എറിൻ കത്ബേർട് – ചെൽസി
ഗാബി ജോർജ് – എവർട്ടൺ
ജോർജിയ സ്റ്റാന്വേ – മാഞ്ചസ്റ്റർ സിറ്റി
ലോറൻ ഹെമ്പ് – ബ്രിസ്റ്റൽ സിറ്റി
കൈറ വാൽഷ് – മാഞ്ചസ്റ്റർ സിറ്റി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement