പി എഫ് എയുടെ ടീം ഓഫ് ദി ഇയറിൽ ചെൽസി ആധിപത്യം

ഇംഗ്ലണ്ടിലെ പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ വുമൺസ് ലീഗ് ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. പുരുഷ ടീമിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമായിരുന്നു എങ്കിൽ വനിതാ ടീമിൽ ചെൽസിയാണ് നിറഞ്ഞു നിൽക്കുന്നത്. ടീമിൽ 11 താരങ്ങളിൽ അഞ്ച് താരങ്ങളും ലീഗിൽ ഒന്നാമത് നിൽക്കുന്ന ചെൽസിയിൽ നിന്നാണ്. കിർബി, മരേൺ മാൾഡെ, ഹന്ന ബ്ലണ്ടൽ, മിലീ ബ്രൈറ്റ്, ജി സൊ യും എന്നിവരാണ് ചെൽസിയിൽ നിന്ന് ടീം ഓഫ് ദി ഇയറിൽ ഇടം പിടിച്ചത്. സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സിറ്റിയിൽ നിന്ന് വെറും ഡെം സ്റ്റോക്സ് മാത്രമെ ടീം ഓഫ് ദി ഇയറിൽ എത്തിയുള്ളൂ.

ബർമിങ് ഹാമിൽ നിന്ന് 3 താരങ്ങളും, റീഡിങ്, അഴ്സണൽ എന്നീ ടീമുകളിൽ നിന്ന് ഒരോ താരങ്ങളുമാണ് ടീമിൽ ഉള്ളത്.

ടീം;

GK | Ann-Katrin Berger
RB | Hannah Blundell
CB | Millie Bright
CB | Aoife Mannion
LB | Demi Stokes
MID | Fara Williams
MID | Ji So-Yun
MID | Maren Mjelde
FWD | Ellen White
FWD | Fran Kirby
FWD | Beth Mead

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, അന്തിമ ഇലവനില്‍ ഇനി നാല് വിദേശ താരങ്ങള്‍ മാത്രം
Next articleഎംപിഎസ് ഇന്ത്യ ടിപിഎല്‍ 2018, ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം