ഇരട്ടഗോളുമായി 19കാരി പട്രിസിയ, ബാഴ്സ തന്നെ ലീഗിൽ ഒന്നാമത്

ബാഴ്സലോണയുടെ ലാലിഗ ആധിപത്യം ഇനിയും തുടരും. ഇന്ന് നടന്ന വനിതാ ലീഗിലെ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് സ്പോർടിംഗ് ഹുയെല്വയെ പരാജയപ്പെടുത്തിയതോടെ ബാഴ്സ ഒന്നാമത് തുടരുമെന്ന് ഉറപ്പായി.

ബാഴ്സലോണയ്ക്കു വേണ്ടി സ്പാനിഷ് അണ്ടർ 19 താരം പട്രിസിയയാണ് ഇന്ന് മികച്ച പ്രകടനം നടത്തിയത്. ഇന്ന് പിറന്ന മൂന്നു ഗോളിലും പട്രിസിയയുടെ പങ്കുണ്ടായിരുന്നു. ആദ്യ രണ്ടു ഗോളുകളുമായി ബാഴ്സയെ മുന്നിലെത്തിച്ച യുവതാരം മൂന്നാം ഗോളിന് വഴിയിരുക്കുകയും ചെയ്തു. അൻഡോണോവയാണ് മൂന്നാം ഗോൾ നേടിയത്.

ജയത്തോടെ ഏഴു വിജയവും ഒരു സമനിലയുമായി 22 പോയന്റ് ആയി ബാഴ്സയ്ക്ക്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡ് 19 പോയന്റുമായി പിറകിലുണ്ട്. പക്ഷെ മെച്ചപ്പെട്ട ഗോൾശരാശരി ഉള്ള ബാഴ്സ ഈ ആഴ്ചയും ഒന്നാം സ്ഥാനത്ത് തുടരുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജി വി രാജ കിരീടം ഇന്ത്യൻ നേവിക്ക്!!
Next articleബയേണും ഡോർട്ട്മുണ്ടും മുഖാമുഖം, ക്ലാസിക്കോയ്‌ക്കൊരുങ്ങി ജർമ്മനി