നിഖിലയ്ക്ക് ഹാട്രിക്ക്, പത്തനംതിട്ട സെമി ഫൈനലിൽ

23ആമത് വനിതാ സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട സെമി ഫൈനലിൽ‌. ഇന്ന് വൈകിട്ട് മഹാരാജാസ് കോളേജിൽ വെച്ച് തിരുവനന്തപുരത്തെ നേരിട്ട പത്തനം ഏകപക്ഷീയമായ വിജയത്തോടെ ആണ് സെമിയിൽ എത്തിയത്‌. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമാണ് അവർ നേടിയത്. പത്തനംതിട്ടക്ക് വേണ്ടി നിഖില ഹാട്രിക്ക് നേടി. 34, 53, 99 മിനുട്ടുകളിൽ ആയിരുന്നു നിഖിലയുടെ ഹാട്രിക്ക്. രേവതി ഇരട്ട ഗോളുകളും ജ്യോതി ഒരു ഗോളും നേടി വിജയത്തിന് കരുത്തായി. ബെൻസി തോമസ് ആണ് തിരുവനന്തപുരത്തിന്റെ ആശ്വാസ ഗോൾ നേടിയത്.

ഇനി സെമി ഫൈനലിൽ പത്തനംതിട്ട തൃശ്ശൂരിനെയും കോഴിക്കോട് മലപ്പുറത്തെയും നേരിടും. ഒക്ടോബർ 28നാണ് സെമി നടക്കുന്നത്.

Exit mobile version