സ്വിറ്റ്സർലാന്റ് മിഡ്ഫീൽഡർ ഇനി ആഴ്സണലിൽ

സ്വിറ്റ്സർലാന്റ് മിഡ്ഫീൽഡർ ലിയാ വാൾട്ടിയെ ആഴ്സണൽ സ്വന്തമക്കി. സ്വിറ്റ്സർലാന്റ് വനിതാ ടീമിനായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ലിയ. ടേർബിൻ പോസ്റ്റ്ഡാമിന്റെ താരമായിരുന്നു അവസാന അഞ്ചു വർഷമായി ലിയ. സ്വിറ്റ്സർലാന്റ് ക്ലബായ വൈ ബി ഫ്രൊവന് വേണ്ടിയും ലിയ കളിച്ചിട്ടുണ്ട്. അവിടെ കളിക്കുമ്പോൾ സ്വിറ്റ്സർലാന്റ് ലീഗ് കിരീടം നേടുകയും യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുകയും ചെയ്തിട്ടുണ്ട് ലിയ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരള പെൺകുട്ടികൾക്ക് വിജയ തുടക്കം

കട്ടക്കിൽ നടക്കുന്ന പെൺകുട്ടികളുടെ ദേശീയ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കേരളം വിജയിച്ചത്. കേരളത്തിനായി ഹാട്രിക്കുമായി മാളവിക തിളങ്ങി. 26, 73, 85 മിനുട്ടുകളിലായിരുന്നു മാളവികയുടെ ഗോളുകൾ. സോന എം ആണ് കേരളത്തിന്റെ മറ്റൊരു ഗോൾ നേടിയത്.

ജൂലൈ 6ന് മധ്യപ്രദേശുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അത്ലറ്റിക്കോ മാഡ്രിഡ് താരം ബാഴ്സയിൽ

അത്ലറ്റിക്കോ മാഡ്രിഡ് താരം ആൻഡ്രിയ പെരേര ബാഴ്സലോണ വനിതാ ടീമിൽ ചേർന്നു. മൂന്ന് വർഷത്തെ കരാറിലാണ് താരം ബാഴ്സയിൽ എത്തുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി അത്ലറ്റിക്കോ മാഡ്രിഡിലായിരുന്നു താരം കളിച്ചത്. ആ രണ്ടു വർഷവും ലീഗ് കിരീടവും ആൻഡ്രിയ സ്വന്തമാക്കി. ബാഴ്സലോണ സ്വദേശിയായ ആൻഡ്രിയക്ക് ഇത് ജന്മനാട്ടിലേക്കുള്ള മടക്കം കൂടിയാണ്.

സ്പെയിൻ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ ആൻഡ്രിയ ബാഴ്സയുടെ ഈ സമ്മറിലെ നാലാം സൈനിംഗാണ്. ഡിഫൻഡർ സ്റ്റെഫനി വാ ഡെർ ഗ്രാട്ട്, മിഡ്ഫീൽഡർ ഹൈറ ഹാമ്രായി, ഗോൾ കീപ്പർ പമേല എന്നിവരെ നേരത്തെ തന്നെ ബാഴ്സലോണ ടീമിലെത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെസ്റ്റ് ഫീൽഡ് ലീഗ് ഫൈനലിൽ സിഡ്നിക്കെതിരാളി മെൽബൺ സിറ്റി

വെസ്റ്റ് ഫീൽഡ് ലീഗിന്റെ‌ കലാശ പോരാട്ടത്തിൽ സിഡ്നി എഫ് സിയും മെൽബൺ സിറ്റിയും ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ബ്രിസ്ബെൻ റോവേഴ്സിനെ മെൽബൺ സിറ്റി തോൽപ്പിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മെൽബൺ സിറ്റി ഇന്ന് വിജയിച്ചത്.

മെൽബമ്മ് സിറ്റിക്കായി ഫിഷ് ലോക്കും ലൂയിക് സിറ്റിയുമാണ് ഗോളുകൾ നേടിയത്. നേരത്തെ ന്യൂകാസി ജെറ്റ്സിനെ പരാജയപ്പെടുത്തി സിഡ്നി എഫ് സി ഫൈനലിൽ എത്തിയിരുന്നു. 18 ഫെബ്രുവരിക്കാണ് ഫൈനൽ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ചെൽസി ഒന്നാമത്

ഇംഗ്ലീഷ് വനിതാ പ്രീമിയർ ലീഗിൽ ചെൽസി ഒന്നാമത്. ഇന്നലെ നടന്ന മത്സരത്തിൽ ബർമിങ്ഹാം സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ചെൽസി ലീഗ് ടേബിളിൽ ഒന്നാമത് എത്തിയത്. ആദ്യ പകുതിയിൽ ഫ്രാങ്ക് കിർബിയും രണ്ടാം പകുതിയിൽ ജി സൊ യുന്നുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്.

ഒന്നാമത് എത്തി എങ്കിലും അത് താൽക്കാലികമായി മാത്രമാണ്. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള മത്സരത്തിൽ സിറ്റി വിജയിച്ചാൽ വീണ്ടും സിറ്റി ഒന്നാമത് എത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാർബറയുടെ ഇരട്ട ഗോളിൽ ബാഴ്സലോണയ്ക്ക് ജയം

ബാഴ്സലോണ വനിതാ ലാലീഗയിലെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്നലെ നടന്ന എവേ മത്സരത്തിൽ സാന്ത തെരേസയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്സലോണയ്ക്ക് വേണ്ടി ബാർബറ ഇരട്ട ഗോളുകൾ നേടി. അലക്സിയ ആണ് മൂന്നാം ഗോൾ നേടിയത്.

ബാഴ്സലോണയിൽ വെച്ച് സാന്ത തെരേസയെ സീസൻ തുടക്കത്തിൽ നേരിട്ടപ്പോൾ എതിരില്ലാത്ത 10 ഗോളുകൾക്ക് ബാഴ്സ വിജയിച്ചിരുന്നു. ഇന്നലത്തെ ജയത്തോടെ ബാഴ്സലോണ 19 മത്സരങ്ങളിൽ നിന്ന് 50 പോയന്റിൽ എത്തി. ഇന്ന് അത്ലറ്റിക്കോ ബിൽബാവൊയെ നേരിടുന്ന അത്ലറ്റിക്കൊ മാഡ്രിഡ് 18 മത്സരങ്ങളിൽ 47 പോയന്റുമായി തൊട്ടുപിറകിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എക്സ്ട്രാ ടൈമിൽ ന്യൂകാസിലിനെ വീഴ്ത്തി സിഡ്നി എഫ് സി ഫൈനലിൽ

വെസ്റ്റ് ഫീൽഡ് ലീഗിന്റെ ആദ്യ സെമിഫൈനലിൽ കണ്ടത് അത്യുഗ്രൻ പോരാട്ടം. സിഡ്നി എഫ് സി ന്യൂകാസിൽ ജെറ്റ്സിനെ നേരിട്ട മത്സരത്തി ആദ്യ പകിതി അവസാനിക്കുമ്പോൽ സിഡ്നി എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു. ന്യൂകാസിൽ ആകട്ടെ ബ്രൂവറിന് റെഡ് കാർഡ് ലഭിച്ചത് കൊണ്ട് 10 പേരായി ചുരുങ്ങുകയും ചെയ്തു. ഫൈനൽസ് സിഡ്നി ഉറപ്പിച്ചു എന്ന് കരുതിയവരെ‌ ഞെട്ടിച്ച് രണ്ടാം പകുതിയിൽ ന്യൂകാസിൽ ഗംഭീര തിരിച്ചുവരവ് നടത്തി.

51ആം മിനുട്ടിൽ ഗിലിലാന്റിലൂടെ ആദ്യ ഗോളും പിന്നെ മത്സരത്തിന്റെ 92ആം മിനുട്ടിൽ ആൻഡ്രൂസിലൂടെ സമനില ഗോളും നേടി ന്യൂകാസിൽ സിഡ്നിയെ വിറപ്പിച്ചു. കളി എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ ഡി വന്ന സിഡ്നിയുടെ രക്ഷകയാവുകയും മൂന്നാം ഗോൾ നേടി ജയം ഉറപ്പിക്കുകയും ആയിരുന്നു. സിഡ്നിയുടെ 5ആം ഫൈനലാണിത്. നാളെ നടക്കുന്ന ബ്രിസ്ബെൻ റോവേഴ്സും മെൽബൺ സിറ്റിയുമായുള്ള പോരാട്ടത്തിലെ വിജയികളെ ആകും ഗ്രാന്റ് ഫൈനലിൽ സിഡ്നി നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിരമിക്കൽ തീരുമാനം പിൻവലിച്ച് അബ്ബി എർസെഗ്

ന്യൂസിലാന്റ് വനിതാ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള അബ്ബി എർസെഗ് വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ന്യൂസിലാന്റിനു വേണ്ടി കളിക്കാൻ ഇറങ്ങുന്നു. താരം തന്നെയാണ് ട്വിറ്ററിലൂടെ തിരിച്ചു വരുന്നത് അറിയിച്ചത്.

https://twitter.com/aerceg5/status/961737537608867840

അടുത്തമാസം സ്കോട്ട്‌ലൻഡിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെ ആകും എർസെഗിന്റെ തിരിച്ചുവരവ്. വിരമിക്കുന്ന സമയത്ത് ന്യൂസിലാന്റ് ക്യാപ്റ്റനായിരുന്നു എർസെഗ്. ഇപ്പോൾ അമേരിക്കൻ ക്ലബായ കറേജിന്റെയും ക്യാപ്നാണ് ഈ ഡിഫൻഡർ. ന്യൂസിലാൻഡിനായി 100ലധികം മത്സരങ്ങൾ കളിച്ച ആദ്യ ഫുട്ബോളറാണ് എർസെഗ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

2019 വനിതാ ലോകകപ്പ്; മത്സരക്രമം ആയി

അടുത്ത വർഷം നടക്കുന്ന വനിതാ ലോകകപ്പിന്റെ മത്സര സമയക്രമം ഫിഫ പുറത്തുവിട്ടു. അടുത്ത വർഷം ജൂൺ ഏഴിന് പാരീസിൽ വെച്ചാകും ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക. ഏഴു വേദികളിലായി ഫ്രാൻസ് ആണ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ജൂലൈ ഏഴിനാകും ഫൈനൽ മത്സരം നടക്കുക. സെമി ഫൈനലിനും ഫൈനലിനും ലിയോൺ വേദിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുൻ സ്പെയിൻ ക്യാപ്റ്റൻ വെറോണിക പി എസ് ജി വിട്ട് ചൈനയിലേക്ക്

മുൻ സ്പെയിൻ ക്യാപ്റ്റൻ വെറോണിക ഇനി ചൈനയിൽ ബൂട്ടു കെട്ടും. കഴിഞ്ഞ് രണ്ടു വർഷമായി പി എസ് ജിയുടെ ജേഴ്സിയിൽ കളിക്കുന്ന വെറോണികയെ ബീജിങ് ബി ജി ഫീനിക്സ് എഫ് സി ആണ് സൈൻ ചെയ്തിരിക്കുന്നത്. വെറോണികയുടെ കരിയറിലെ 11ആം ക്ലബാകും ഇത്.

2016ൽ ബയേണിൽ നിന്നാണ് വെറോണിക പി എസ് ജിയിൽ എത്തിയത്. സ്പെയിനിനെ 2015 ലോകകപ്പിൽ നയിച്ച താരമാണ് വെറോണിക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജാൻസെന് തകർപ്പൻ ഗോൾ; ആഴ്സണലിന് ലിവർപൂളിനെതിരെ മിന്നും ജയം

വനിതാ പ്രീമിയർ ലീഗിലെ മൂന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും നേർക്കുനേർ വന്ന മത്സരത്തിൽ ലിവർപൂളിനെ ആഴ്സ്ണൽ തകർത്തു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിവർപൂളിൽ ചെന്ന് ആഴ്സണൽ വനിതകൾ വിജയിച്ചത്.

ആഴ്സ്ണലിനായി 33ആം മിനുറ്റിൽ പെനാൾട്ടിയിലൂടെ മിഅ്ഡെമയാണ് ആദ്യ ഗോൾ നേടിയത്. കളി ആഴ്സണലിന്റെ വരുതിയിലേക്ക് ആക്കിയത് ആദ്യ പകുതിക്ക് തൊട്ടുമുന്നെ ഡച്ച് താരം ഡൊമിനിക്കി ജാൻസെൺ നേടിയ തകർപ്പൻ ഗോളായിരുന്നു. രണ്ടാം പകുതിയിൽ ലിസ എവാൻസ് ആഴ്സണലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് :
www.facebook.com/FanportOfficial

എഫ് എ കപ്പ്, പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബർമിങ്ഹാം എതിരാളികൾ

വനിതാ എഫ് എ കപ്പ് അഞ്ചാം റൗണ്ടിനായുള്ള ഡ്രോ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റിയും ബർമിങ്ഹാം സിറ്റിയും നേർക്കുനേർ വരുന്നതാണ് അഞ്ചാം റൗണ്ടിലെ ഏറ്റവും കടുത്ത പോരാട്ടം. സീസണിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുന്ന ടീമാണ് മാഞ്ചസ്റ്റർ സിറ്റി. കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ചെൽസി ഡൊൺകാസ്റ്ററിനെയാണ് നേരിടുന്നത്. ഫെബ്രുവരി 18നാണ് മത്സരങ്ങൾ നടക്കുക.

എഫ് എ കപ്പ് അഞ്ചാം റൗണ്ട് ഫിക്സ്ചർ

Chichester City V Liverpool

Durham V Plymouth Argyle or Leicester City WFC

Sunderland V Aston Villa

Lewes V Everton

Cardiff City V Charlton Athletic

Plymouth Argyle V Leicester City WFC (off)

Birmingham City V Manchester City

Arsenal V Millwall Lionesses

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version