നാദിയ നദീമിന്റെ ഗോളിൽ പി എസ് ജിയെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചു

അമേരിക്കയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വനിതകൾക്ക് വിജയം. പി എസ് ജിക്കെതിരായ മത്സരം ഏക ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വനിതകൾ വിജയിച്ചത്. 49ആം മിനുട്ടിൽ ഡെന്മാർക്ക് താരം നാദിയ നദീമാണ് സിറ്റിക്കായി വിജയ ഗോൾ നേടിയത്. നാദിയയുടെ മുൻ ക്ലബായ പോർട്ലാന്റ് ത്രോൺസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു ഇന്നത്തെ സൗഹൃദ മത്സരം നടന്നത്.

നാളെ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വനിതാ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിയോണിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U-19 യൂറോ കപ്പ്, ജർമ്മനി ഹോളണ്ടിനെ തോൽപ്പിച്ച് സെമിയിൽ

ഇന്നലെ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഡെന്മാർക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹോളണ്ടിനെയും ജർമ്മനി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹോളണ്ടിനെയും തോൽപ്പിച്ചു. ഹോളണ്ടും ജർമ്മനിയും ഡെന്മാർക്കും ഗ്രൂപ്പിൽ പോയന്റുമായി ഒപ്പമായിരുന്നു എങ്കിലും ഇന്നലത്തെ പരാജയം ഹോളണ്ടിന്റെ വിധി മാറ്റുക ആയിരുന്നു. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രാൻസിനെ തോൽപ്പിച്ചു.

27 ജൂലൈക്ക് നടക്കുന്ന സെമിയിൽ നോർവേ ജർമ്മനിയെയും ഡെന്മാർക്ക് സ്പെയിനിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫിഫ ബെസ്റ്റ്, മികച്ച വനിതാ താരമാകാനുള്ള സാധ്യതയിൽ അദയും സാം കെറും

ഫിഫയുടെ ഫിഫ ബെസ്റ്റ് പുർസ്കാരത്തിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. മികച്ച വനിതാ താരങ്ങളുടെ സാധ്യതാ പട്ടികയിൽ 10 പേരാണുള്ളത്. കഴിഞ്ഞ സീസണിൽ ഉടനീളം മികച്ചു നിന്ന ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഒളിമ്പിക് ലിയോൺ താരങ്ങളായ അദ ഹെഗെർബെർഗ്, ലൂസി ബ്രൗൺസ് എന്നിവരും ഓസ്ട്രേലിയൻ സ്റ്റാറായ സാം കെറും ഈ 10 പേരുടെ ലിസ്റ്റിൽ ഉണ്ട്. 10 താരങ്ങളിൽ ആറു താരങ്ങളും ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നാണ്. ബ്രസീലിയൻ ഇതിഹാസം മാർതയും ലിസ്റ്റിൽ ഉണ്ട്.

നോമിനീസ്:

1, ലൂസി ബ്രൗൺസ് (ലിയോൺ)
2, പെർനൈൽ ഹർദർ (വോൾവ്സ്ബർഗ്)
3, അദ ഹെഗെർബെർഗ് (ലിയോൺ)
4, അമാൻഡിൻ ഹെൻറി (ലിയോൺ)
5, സാം കെർ (ചികാഗോ റെഡ് സ്റ്റാർസ്)
6, സാകി കുമാഗി (ലിയോൺ)
7, സെനിഫർ മറോസാൻ (ലിയോൺ)
8, മാർത (ഓർലാണ്ടോ പ്രൈഡ്)
9, മേഗൻ റപിനോ (സീറ്റിൽ റീഗിൻ)
10, വെൻഡി റെനാർഡ് (ലിയോൺ)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടൂർണമെന്റ് ഓഫ് നാഷൺസിനായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റ് ഓഫ് നാഷൺസ് ഫുട്ബോൾ ടൂർണമെന്റിനായുള്ള ബ്രസീലിയൻ വനിതാ ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് ബ്രസീൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 26ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ബ്രസീൽ, ആതിഥേയരായ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവരാണ് പങ്കെടുക്കുന്നത്.

ബ്രസീൽ ടീം;

Aline – UDG Tenerife (Spain)
Bárbara – Kindermann
Letícia Izidoro – Corinthians
Poliana – Orlando Pride (USA)
Joyce – UDG Tenerife (Spain)
Tamires – Fortuna Hjorring (Denmark)
Rilany – Atlético de Madrid (Spain)
Mônica – Orlando Pride (USA)
Tayla – Santos
Daiane – Avaldsnes (Norway)
Kathellen – FC Girondins (France)
Thaisa – Sky Blue (USA)
Andressinha – Portland Thorns (USA)
Juliana – Flamengo
Camila – Orlando Pride (USA)
Rayanne – Flamengo
Adriana – Corinthians
Raquel – Ferroviária
Millene – Corinthians
Thaís – Incheon Hyundai Steel Red Angels (Korea Republic)
Beatriz – Incheon Hyundai Steel Red Angels (Korea Republic)
Debinha – North Carolina Courage (USA)
Marta – Orlando Pride (USA)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഫ് ഗെയിംസ്; ഇന്ത്യൻ അണ്ടർ 15 ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം ഭൂട്ടാനിൽ നടക്കുന്ന അണ്ടർ 15 പെൺകുട്ടികളുടെ സാഫ് കപ്പിനായുള്ള സാധ്യതാ ടീം ഇന്ത്യ പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീം ഇന്നലെ മുതൽ ഒഡീഷയിൽ പരിശീലനം ആരംഭിച്ചു. ഓഗസ്റ്റ് 8 മുതൽ 16 വരെയാണ് സാഫ് കപ്പ് നടക്കുന്നത്. ആതിഥേയരായ ഭൂട്ടാനും ശ്രീലങ്കയുമാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിൽ ഉള്ളത്.

ടീം:

GOALKEEPERS: Tanu, Manisha, Anjali Barke, N Khushi Chanu.

DEFENDERS: Ritu Devi, Kavita, Sunita Munda, Arya Sree, N. Gitanjali, S Mekola Devi, Salge Majhi, Sangeeta Das, Sarita Soreng, Lavanya.

MIDFIELDERS: Varsha, Avika Singh, Nisha, Poonam, Kiran, Nandana Krishnan, Malavika, Priyanka Sujeesh, Jhanvi Shetty, T. Martina, Naorem Priyangka Devi, Th. Kritina Devi, Lynda Kom, Malati Munday, Jyoti Kumari, M. Saritha.

FORWARDS: Anju, Mmehak Lobo, Sakshi Hiwale, H.Shilky Devi, L. BabyDolly.

HEAD COACH: Firmin D’Souza

 ഫിക്സ്ചർ;
 

AUGUST 09: India vs Sri Lanka

 

AUGUST 13: India vs Bhutan.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്കോട്ടിഷ് മിഡ്ഫീൽഡർ എറിന് ചെൽസിയിൽ പുതിയ കരാർ

18കാരിയായ എറിൻ കത്ബേർട്ടിന് ചെൽസിയിൽ പുതിയ കരാർ. മിഡ്ഫീൽഡറായ താരം മൂന്ന് വർഷത്തേക്കാണ് ചെൽസിയുമായുള്ള കരാർ പുതുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ചെൽസിയിൽ എത്തയ എറിൻ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനമായിരുന്നു നടത്തിയത്. അപരാജിതരായി ലീഗ് നേടിയ ചെൽസി ടീമിന്റെ പ്രധാന ഘടകമായിരുന്നു എറിൻ.

22 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ ചെൽസിക്കായി കളിച്ച എറിൻ 6 ഗോളുകളും ടീമിനായി നേടി‌. ഗ്ലാസ്കോ സിറ്റിക്കും റേഞ്ചേഴ്സിനായും മുമ്പ് കളിച്ച താരമാണ് എറിൻ. സ്കോട്ട്‌ലൻഡിനായി 15 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കുക 24കാരിയായ മുൻ ലിവർപൂൾ താരം

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ ക്യാപ്റ്റനാവുക 24കാരിയായ അലക്സ് ഗ്രീൻവുഡ്. ഇന്നലെ ചരിത്രത്തിലെ ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആണ് അലക്സിന് ക്യാപ്റ്റൻസി കിട്ടിയത്. ഇംഗ്ലണ്ടിലെ മികച്ച താരങ്ങളിൽ ഒന്നായ അലെക്സ് ഒന്നാം ഡിവിഷനിലെ ലിവർപൂൾ വിട്ടാണ് രണ്ടാം ഡിവിഷനിൽ യുണൈറ്റഡിന് കളിക്കാൻ എത്തിയിരിക്കുന്നത്.

ലിവർപൂളിൽ അവസാന രണ്ട് സീസണുകളായി കളിക്കുകയാണ് ഗ്രീൻവുഡ്. മുമ്പ് എവർട്ടണായും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യവുമാണ്. ലെഫ്റ്റ് ബാക്കായ അലക്സ് സെറ്റ് പീസ് എടുക്കുന്നതിലും മികച്ച താരമാണ്. മാഞ്ചസ്റ്ററിൽ കളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ താരം ക്യാപ്റ്റനാകുന്നതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.

നാളെ ലിവർപൂളിനെതിരായ സൗഹൃദ മത്സരമാണ് യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ വനിതാ ടീം പ്രഖ്യാപിച്ചു, താരങ്ങൾ ഇവർ

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ സ്ക്വാഡ് പ്രഖ്യാപിച്ചു. സ്റ്റോണി പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം ഈ വർഷമാണ് നിലവിൽ വന്നത്. 21 അംഗ സ്ക്വാഡിനെ ആണ് പുറത്തു വിട്ടിരിക്കുന്നത്. ലിവർപൂൾ ഗോൾകീപ്പർ ചാമ്പെർലെൻ ഉൾപ്പെടെ പല പ്രമുഖ വനിതാ താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിൽ എത്തിയിട്ടുണ്ട്.

ഗോൾകീപ്പർ:

സിയോബാൻ ചാമ്പർലെൻ
എമിലി റംസി
ഫ്രാൻ ബെന്റ്ലി

ഡിഫൻസ്;
മാർത ഹാരിസ്
അലക്സ് ഗ്രീന്വുഡ്
ആമി ടേണർ
നവോമി ഹാർട്ലി
ലൂസി റോബേർട്സ്
ക്രിസ്റ്റി സ്മിത്

മിഡ്ഫീൽഡ്;
ആമി പാൽമർ
മോലി ഗ്രീൻ
കാറ്റി സെലം
ചാർലി ഡെവ്ലിൻ
ലോറൻ ജെയിംസ്
ലിസി അർനോട്
മിലി ടേണർ

ഫോർവേഡ്സ്

എല്ലാ ടൂൺ
ജെസ് സിഗ്വേർത്
ലിയ ഗാൾടൺ
കേർസ്റ്റി ഹാൻസൺ
ഇബോണി സാൽമൻ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാം ടീം താരങ്ങളെ നാളെ അറിയാം

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ സ്ക്വാഡ് നാളെ അറിയാം. സ്റ്റോണി പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം ഈ വർഷമാണ് നിലവിൽ വന്നത്. ടീമിന്റെ ആദ്യ സ്ക്വാഡ് നാളെ പത്രസമ്മേളനത്തിലൂടെ സ്റ്റോണി അറിയിക്കും. 21 അംഗ സ്ക്വാഡിനെ ആകും നാളെ അനൗൺസ് ചെയ്യുക. പല പ്രമുഖ വനിതാ താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിൽ ഒപ്പിട്ടതായാണ് വാർത്തകൾ വരുന്നത്.

ഇത്തവണ രണ്ടാം ഡിവിഷനിലാണ് യുണൈറ്റഡ് കളിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വനിതാ ഫുട്ബോളിന്റെ ഭാവി തന്നെ മാറ്റിമറിക്കാനാകുമെന്ന് പരിശീലക സ്റ്റോണി പറഞ്ഞു. യുണൈറ്റഡിന്റെ പുതിയ ടീമിന്റെ ചരിത്രത്തിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കും. സൗഹൃദ മത്സരത്തിൽ ലിവർപൂളിനെ ആകും യുണൈറ്റഡ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒമ്പത് ഗോൾ ത്രില്ലറിൽ മഹാരാഷ്ട്രയെ വീഴ്ത്തി കേരളം സെമിയിൽ

കട്ടക്കിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം തങ്ങളുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടം ജയിച്ച കേരളം സെമിയിലേക്ക് കടന്നു. മഹാരാഷ്ട്രയെ നേരിട്ട പോര് നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് കേരളം ജയിച്ചത്.

നാലു ഗോൾ നേടിയ മാളവികയാണ് ഇന്ന് കേരളത്തിന്റെ സ്റ്റാർ ആയാത്. മാളവികയുടെ നാല് ഗോളുകളിൽ രണ്ടെണ്ണം എക്സ്ട്രാ ടൈമിൽ ആയിരുന്നു പിറന്നത്. കളി നിശ്ചിത സമയം കഴിയുമ്പോൾ 3-3 എന്നനിലയിലായിരുന്നു. തുടന്ന് എക്സ്ട്രാ ടൈമിൽ മാളവികയുടെ മികവിൽ കേരള വിജയിക്കുകയായിരുന്നു. ശ്രീലക്ഷ്മി ആണ് കേരളത്തിന്റെ ബാക്കി ഒരു ഗോൾ നേടിയത്.

ടൂർണമെന്റിലെ മാളവികയുടെ ഏഴാം ഗോളാണിത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ പഞ്ചാബിനെ തോൽപ്പിച്ചപ്പോഴും മാളവിക ഹാട്രിക്ക് നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മധ്യപ്രദേശിനേയും വീഴ്ത്തി, കേരള പെൺകുട്ടികൾ ക്വാർട്ടറിൽ

ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ക്വാർട്ടറിലേക്ക് കടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും വിജയിച്ചാണ് കേരളം ക്വാർട്ടറിലേക്ക് കടന്നത്. ഇന്ന് നടന്ന മത്സരത്തിൽ മദ്ധ്യപ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനായി സോന എം, നന്ദന കൃഷ്ണ എന്നിവരാണ് ഗോൾ കണ്ടെത്തിയത്.

ആദ്യ മത്സരത്തിൽ പഞ്ചാബിനെയും കേരളം തോല്പിച്ചിരുന്നു. ജൂലൈ 8ആം തീയതി ആണ് നോക്കൗട്ട് റൗണ്ടിലെ കേരളത്തിന്റെ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജർമ്മൻ ദേശീയ താരത്തെ സ്വന്തമാക്കി ആഴ്സണൽ

ജർമ്മൻ ദേശീയ താരം ടബിയ കെമ്മെയെ ആഴ്സണൽ വനിതാ ടീം സ്വന്തമാക്കി. 26കാരിയായ വേഴ്സറ്റൈൽ പ്ലയറെ ജർമ്മൻ ക്ലബായ ടർബിൻ പോസ്റ്റ്ഡാമിൽ നിന്നാണ് ആഴ്സണൽ ടീമിൽ എത്തിച്ചത്. അവസാന‌ 12 വർഷമായി പോസ്റ്റ്ഡാമിന്റെ ഒപ്പമായിരുന്നു കെമ്മെ കളിച്ചത്.

പോസ്റ്റ്ഡാമിന്റെ ഒന്നിച്ച് ചാമ്പ്യൻസ് ലീഗും ജർമ്മൻ ലീഗും താരം നേടിയിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായ താരം ജർമ്മനിക്കായി അമ്പതിലധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫോർവേഡാണെങ്കിൽ മിഡ്ഫീൽഡിലും ഡിഫൻസിലും ഒക്കെ കളിക്കാൻ കെമ്മെയ്ക്ക് കഴിവുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version