ചാമ്പ്യന്മാരുടെ തോൽവിയോടെ അമേരിക്കൻ ലീഗിന് തുടക്കം

നാഷണൽ വുമൺസ് സോക്കർ ലീഗ് സീസണ് ഇന്ന് തുടക്കമായി. നിലവിലെ ചാമ്പ്യന്മാരായ പോർട്ലാന്റ് ത്രോൺസിന്റെ പരാജയം കണ്ടാണ് ഇന്ന് ലീഗിന് തുടക്കമായി. നിലവിലെ ലീഗ് ഷീൽഡ് ചാമ്പ്യന്മാരായ കറേജ് ആണ് ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് ത്രോൺസിനെ തോൽപ്പിച്ചത്. കറേജിനായി ദെബിന ആണ് വിജയ ഗോൾ നേടിയത്.
ഇന്ന് നടന്ന മറ്റു രണ്ടു മത്സരങ്ങളിൽ സീറ്റിൽ റിഗെയ്ൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വാഷിങ്ടണെ പരാജയപ്പെടുത്തിയപ്പോൾ, പുതുമുഖക്കാരായ ഉത്ത റോയൽസ് ഓർലാണ്ടോ പ്രൈഡിനെ 1-1 എന്ന് സ്കോറിന് സമനിലയിൽ പിടിച്ചു. ഓർലാണ്ടിനു വേണ്ടി മാർത സ്കോർഷീറ്റിൽ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial