അമേരിക്കൻ വനിതാ ലീഗിന് ഇന്ന് തുടക്കം

ലോകത്തെ ഏറ്റവും മികച്ച വനിതാ ഫുട്ബോൾ ലീഗിന് ഇന്ന് തുടക്കമാകും. അമേരിക്ക വുമൺസ് സോക്കർ ലീഗിന് മൂന്നു മത്സരങ്ങളോടെയാണ് ഇന്ന് തുടക്കമാവുക. ആദ്യ മത്സരത്തിൽ ചികാഗോ റെഡ്സ് ഹൗസ്റ്റൺ ഡാഷിനെ നേരിടും. സീറ്റിലും വാഷിങ്ടണും, പുതുമുഖ ടീമായ ഉത്ത റോയൽസും ഓർലാണ്ടോയും തമ്മിലാണ് ആദ്യ ദിവസത്തെ മറ്റു മത്സരങ്ങൾ.

പോർട്ലാന്റ് ത്രോൺസ് ആയിരുന്നു കഴിഞ്ഞ സീസണിൽ കിരീടം ഉയർത്തിയത്. കറേജ് കഴിഞ്ഞ തവണ ഷീൽഡും നേടി. അലക്സ് മോർഗനും സാം കെറും അടക്കം ലോക ഫുട്ബോളിലെ മികച്ച താരങ്ങളൊക്കെ ലീഗിന്റെ ഭാഗമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോയൽ ട്രാവൽസിനെ തോൽപ്പിച്ച് അൽ മദീന ഫൈനലിൽ
Next articleസെക്കൻഡ് ഡിവിഷൻ, ഡെൽഹി ഡൈനാമോസിനെ റിയൽ കാശ്മീർ തോൽപ്പിച്ചു