നാഷണൽ വുമൺ സോക്കർ ലീഗ് പോർട്ട്ലാന്റ് തോൺസിന്!!

- Advertisement -

അമേരിക്കയിലെ നാഷണൽ വുമൺ സോക്കർ ലീഗ് കിരീടം പോർട്ട്ലാന്റ് തോൺസിന്. ഇന്നലെ നടന്ന ലീഗ് ഫൈനലിൽ കറേജിനെയാണ് തോൺസ് പരാജയപ്പെടുത്തിയത്. തോൺസിന്റെ രണ്ടാം വുമൺസ് സോക്കർ ലീഗ് കിരീടമാണ്. 2013ലും തോൺസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

ഒർലാന്റ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അമേരിക്കൻ താരം ലിൻഡ്സി ഹോറന്റെ ഏക ഗോളാണ് തോൺസിന് കിരീടം നേടികൊടുത്തത്. ലീഗിലെ ഏറ്റവും മികച്ച രണ്ടി ഡിഫൻസീവ് ടീമുകൾ നേർക്കുനേർ വന്നപ്പോൾ ആദ്യ ഗോൾ നേടുന്നവർ ജയിച്ചേക്കും എന്ന് ഫുട്ബോൾ നിരീക്ഷകർ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.

കറോജ് നിരവധി തവണ പോർട്ട്ലാന്റിനെ വിറപ്പിച്ചു എങ്കിലും തോൺസ് കീപ്പർ അഡ്രിയാനെയും ക്രോസ് ബാറും രക്ഷയ്ക്കെത്തുക ആയിരുന്നു. കറേജ് താരം സാമിയുടെ ഗ്രൗണ്ടിനു മധ്യത്തിൽ നിന്നുള്ള ഗോളെന്നുറച്ചുള്ള ഷോട്ട് ബാറിൽ തട്ടി മടങ്ങിയിരുന്നു.

ഗോൾ നേടിയ ലിൻഡ്സി ഹോറനെ മോസ്റ്റ് വാല്യുബൾ പ്ലയറായി തിരഞ്ഞെടുത്തു. പോർട്ലാന്റ് താരം നാദിയ നദീമിന്റെ ടീമിനു വേണ്ടിയുള്ള അവസാന മത്സരം കൂടിയായിരുന്നു ഇത്. ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാനിരിക്കുന്ന നാദിയ നദീമിന് കിരീടത്തോടെ വിടവാങ്ങാൻ കഴിഞ്ഞിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement