മാഞ്ചസ്റ്റർ സിറ്റിയുടെ നികിത ഇനി ലിയോണിൽ

മാഞ്ചസ്റ്റർ സിറ്റി ഫോർവേഡായ നികിത പാരിസ് ലിയോണിൽ. വനിതാ ഫുട്ബോളിലെ ഏറ്റവും വലിയ ക്ലബായ ലിയോൺ നികിതയുമായി കരാർ ഒപ്പുവെച്ചു. ഈ കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് നിജിതയെ ലിയോൺ സ്വന്തമാക്കിയത്. അവസാന അഞ്ചു വർഷമായി മാഞ്ചസ്റ്റർ സിറ്റിയിലായിരുന്നു നികിത കളിച്ചത്.

ലിയോൺ എന്നൊരു വലിയ ക്ലബ് ക്ഷണിക്കുമ്പോൾ അത് നിരസിക്കാൻ ആവില്ല എന്ന് നികിത പറഞ്ഞു. അവസാന നാലു സീസണുകളിലും വനിതാ ചാമ്പ്യൻസ് ലീഗ് നേടിയ ക്ലബാണ് ലിയോൺ. ഇപ്പോൾ തന്നെ അദ, ലെ സൊമ്മർ തുടങ്ങി ലോകത്തെ മികച്ച അറ്റാക്കിംഗ് താരങ്ങൾ ഒക്കെ ലിയോണിൽ ഉണ്ട്. നികിതയുടെ വരവ് ലിയോണെ കൂടുതൽ ശക്തരാക്കും.