
വനിതാ സൂപ്പർ ലീഗിലെ കിരീടം ചെൽസി കൊണ്ടു പോയതിന്റെ വിഷമം ഗോളടിച്ചു കൂട്ടി തീർക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ യിവോവിൽ ടൌണിനെ നേരിട്ട സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. സിറ്റിക്കായി നികിത പാരിസ് ഹാട്രിക്കുമായി തിളങ്ങി.ക്രിസ്റ്റിൻസണും, എംസ്ലിയുമാണ് സിറ്റിയുടെ മറ്റു രണ്ടു ഗോളുകൾ നേടിയത്. രണ്ട് തുടർ പരാജയങ്ങൾക്ക് ശേഷമാണ് സിറ്റി ജയത്തിന്റെ പാതയിൽ എത്തുന്നത്.
വിജയത്തോടെ സിറ്റിക്ക് 17 മത്സരങ്ങളിൽ നിന്നായി 35 പോയന്റായി. ഒരു മത്സരം ശേഷിക്കെ വെറും ഒരു പോയന്റ് മാത്രം സിറ്റിക്ക് പിറകിൽ ആഴ്സണലും റീഡിംഗും ഉണ്ട്. ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് മാത്രമെ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കൂ. അവസാന മത്സരത്തിൽ എവർട്ടണെ ആണ് സിറ്റി നേരിടുക. ആ മത്സരം കൂടെ വിജയിച്ചാൽ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial