നാദിയ നദീമിന് പി എസ് ജിയിൽ അരങ്ങേറ്റത്തിൽ തന്നെ ഗോൾ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി വിട്ട ഡെന്മാർക്കിന്റെ വനിതാ സൂപ്പർ താരം നാദിയ നദീം തന്റെ പുതിയ ക്ലബായ പി എസ് ജിയെ അരങ്ങേറ്റം ഗംഭീരമാക്കി. ഇന്നലെ ഫ്രഞ്ച് വനിതാ ലീഗിൽ തന്റെ അരങ്ങേറ്റത്തിന് ഇറങ്ങിയ നദീമിന് വെറും മിനുട്ടുകളെ വേണ്ടി വന്നുള്ളൂ ആദ്യ ഗോൾ കണ്ടെത്താൻ. ഇന്നലെ മോണ്ട്പില്ലെയെറിനെതിരെ സബ്ബായി ഇറങ്ങിയാണ് നാദിയ ഗോൾ നേടിയത്. മത്സരം എതിരില്ലാത്ത നാലു ഗോളുകൾക്ക് പി എസ് ജി വിജയിച്ചു. ജയത്തോടെ പി എസ് ജി ഫ്രഞ്ച് ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച് ലിയോൺ ആണ് രണ്ടാമത്.

ഒന്നര വർഷത്തെ കരാറിൽ ആണ് നാദിയ പി എസ് ജിയിൽ എത്തിയത്. മാഞ്ചസ്റ്റർ സിറ്റിയിൽ ഫുട്ബോൾ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന കാരണത്താലായിരു‌ന്നു ഡെന്മാർക്ക് താരം സിറ്റി വിടാൻ തീരുമാനിച്ചത്. അമേരിക്കയിൽ പോർട്ലാന്റ് ത്രോൺസിന്റെ താരമായിരുന്ന നാദിയ മികച്ച ഫോമിൽ ഇരിക്കെ ആയിരുന്നു സിറ്റിയിലേക്ക് എത്തിയത്. എന്നാൽ സിറ്റിയിൽ സ്ഥിരം സ്റ്റാർടിംഗ് ഇലവനിൽ നാദിയക്ക് ആയില്ല.

Advertisement