നാദിയ നദീം, വീണ്ടും ഡാനിഷ് പ്ലയർ ഓഫ് ദി ഇയർ

- Advertisement -

ഡെന്മാർക്ക് ഇന്റർനാഷണൽ താരം നാദിയ നദീമിന് ഡാനിഷ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം. തുടർച്ചയായ രണ്ടാം വർഷമാണ് നാദിയ ഡാനിഷ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്നത്. രാജ്യത്തിനു വേണ്ടിയും തന്റെ ക്ലബുകൾക്ക് വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്.

കഴിഞ്ഞ അമേരിക്കൻ വനിതാ ലീഗ് ചാമ്പ്യനായ നാദിയ ഇപ്പോൾ അമേരിക്ക് വിട്ട് ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലാണ് കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement