വിവിയെന്നെ മിയെദെമ ഇംഗ്ലീഷ് ലീഗിലെ ഏറ്റവും മികച്ച വനിതാ താരം

- Advertisement -

ആഴ്സണൽ വനിതാ താരമായ വിവിയെന മിയദെമ ഇംഗ്ലണ്ടിലെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ഫുട്ബോൾ ലീഗിൽ ഈ സീസണിൽ നടത്തിയ മികച്ച പ്രകടനങ്ങൾ അടിസ്ഥാനമാക്കിയുള്ള FWA അവാർഡാണ് മിയദെമ സ്വന്തമാക്കിയത്. ഡച്ച് ഫുട്ബോൾ താരമായ വിവിയെന്ന് ഈ സീസണിൽ ആഴ്സണലിനായി ഗംഭീര പ്രകടനങ്ങൾ തന്നെ നടത്തിയിരുന്നു‌.

വനിതാ ലീഗിൽ ഈ സീസണിൽ 14 മത്സരങ്ങൾ കളിച്ച മിയദെമ അടിച്ചു കൂട്ടിയത് 16 ഗോളുകളാണ്. ഒപ്പം 8 അസിസ്റ്റും താരം സ്വന്തമാക്കി. ഈ സീസണിൽ തന്നെ ബ്രിസ്റ്റൽ സിറ്റിക്ക് എതിരെ ഒരു മത്സരത്തിൽ ആറ് ഗോളുകളും നാല് അസിസ്റ്റുമായി റെക്കോർഡ് ഇടാനും മിയദെമക്ക് ആയിരുന്നു‌.

Advertisement