മ്യാൻമർ ഗോൾ മെഷീനിനെ ടീമിലെത്തിച്ച് ഗോകുലം

Img 20211007 Wa0078

കോഴിക്കോട്: എ.എഫ്.സി വനിതാ ക്ലബ് ചാംപ്യൻഷിപ്പിന് മുന്നോടിയായി ഗോകുലം കേരളാ എഫ്.സി മ്യാൻമർ താരം വിൻ തെയിംഗി ടോണുമായി കരാറിലെത്തി. 26കാരിയായ മ്യാൻമർ മുന്നേറ്റനിര താരം രാജ്യാന്തര ടീമിന് വേണ്ടി 53 ഗോളുകൾ നേടിയിട്ടുണ്ട്. മ്യാൻമർ ലീഗിലെ ടോപ്സ്കോററായ വിൻ തെയിംഗി ടോൺ ഇരു വിങ്ങുകളിലുമായി മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ്.

ഗോകുലം കേരളാ എഫ്.സിയോടൊപ്പം ചേരുന്നതിൽ താൻ സന്തുഷ്ടയാണെന്നും ടീമിനൊപ്പം ചേർന്ന് ചരിത്രത്തിന്റെ ഭാഗമാകാൻ ശ്രമിക്കുമെന്നും വിൻ തെയിംഗി പറഞ്ഞു. ഇന്ത്യയിലെ വനിതാ ഫുട്ബോൾ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിൻ തേഗി മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുള്ള താരമാണെന്നും വേഗതയും ടെക്നിക്കൽ കഴിവുമാണ് വിൻ തെയിംയുടെ പ്രത്യേകതയെന്നും ഗോകുലം വനിതാ ടീം ഹെഡ് കോച്ച് പ്രിയ പി.വി പറഞ്ഞു.

Previous articleബൈ ബൈ പഞ്ചാബ്, രാജസ്ഥാനെ നാണംകെടുത്തി പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
Next articleലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി അന്‍ഷു മാലിക്