ഇംഗ്ലണ്ടിന്റെ ഗോൾ കീപ്പറെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ഇംഗ്ലണ്ടിന്റെ വനിതാ ഫുട്ബോളിലെ ഒന്നാം ഡിവിഷനിലേക്ക് എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ടീം ശക്തമാക്കുന്നു. ഇന്ന് ഇംഗ്ലണ്ടിന്റെ ഗോൾ കീപ്പറായ മേരി ഇയേർപ്സിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഇപ്പോൾ കഴിഞ്ഞ വനിതാ ലോകകപ്പിൽ സെമിയിൽ എത്തിയ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു മേരി ഇയേർപ്സ്. 26കാരിയായ താരം വോൾവ്സ്ബർഗിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്.

ഇംഗ്ലീഷ് ക്ലബുകളായ റീഡിംഗ്, ബ്രിസ്റ്റൽ സിറ്റി, ബർമിങ്ഹാം എന്നീ ക്ലബുകളിൽ മേരി മുമ്പ് കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ അത്ഭുതങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും മേരി കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Advertisement