
ബാഴ്സലോണയുടെ സ്പാനിഷ് വനിതാ ലീഗ് കിരീട മോഹങ്ങൾക്ക് തിരിച്ചടി. ബാഴ്സലോണ ഫോർവേഡ് നിരയിലെ പ്രധാന താരം മരിയോണ കാൾഡെന്റെയ്ക്ക് അവസാന മത്സരത്തിൽ ഏറ്റ പരിക്കാണ് ബാഴ്സയെ തളർത്തുന്നത്. മുട്ടിന് പരിക്കേറ്റ മരിയോണ ഈ സീസണിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
സീസൺ മികച്ച രീതിയിൽ തുടങ്ങിയ സ്പാനിഷ് താരം ഇതിനകം ആറു ഗോളുകൾ ഈ സീസണിൽ ബാഴ്സയ്ക്കായി നേടിയിരുന്നു. നാലു വർഷമായി മരിയോണ ബാഴ്സ ജേഴ്സിയിൽ കളിക്കുന്നു. അവസാന ലീഗ് മത്സരത്തിലാണ് മരിയോണയ്ക്ക് പരിക്കേറ്റത്. ആ മത്സരം ബാഴ്സ തോൽക്കുകയും ചെയ്തിരുന്നു. ബാഴ്സ ഇപ്പോൾ ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് പിറകിൽ രണ്ടാം സ്ഥാനത്താണ്.
സ്പാനിഷ് ടീമിനും മരിയോണയുടെ പരിക്ക് വലിയ നഷ്ടമാണ്. സ്പാനിഷ് ടീമിലും സജീവ സാന്നിദ്ധ്യമായി മാറി തുടങ്ങുകയായിരുന്നു മരിയോണ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial