അടിച്ചത് 42 ഗോളുകൾ, വഴങ്ങിയത് 1, മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ കുതിക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് പുരുഷന്മാർ കിതയ്ക്കുക ആണെങ്കിൽ വനിതകൾ കുതിക്കുകയാണ്. അവരുടെ ആദ്യ സീസണിൽ മിന്നുന്ന പ്രകടനമാണ് മാഞ്ചസ്റ്റർ വനിതകൾ നടത്തുന്നത്. വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെവെസിനെയാണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.

ലീഗിൽ ഒരു പരാജയം വരെ ഇതുവരെ യുണൈറ്റഡ് അറിഞ്ഞിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്നലെ മോളി ഗ്രീനും എല്ലാടൂണുമാണ് ഗോളുകൾ നേടിയത്. ലീഗിൽ 9 മത്സരങ്ങളിൽ നിന്ന് 25 പോയന്റുമായി യുണൈറ്റഡ് തന്നെയാണ് ഒന്നാമത്. ഇതുവരെ 42 ഗോളുകൾ അടിച്ചു കൂട്ടിയ യുണൈറ്റഡ് ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.