സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, വീണ്ടും മണിപ്പൂരിന് കിരീടം!!

- Advertisement -

അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം മണിപ്പൂർ സ്വന്തമാക്കി. ഇന്ന് നടന്ന ആവേശ ഫൈനലിൽ റെയിൽവേസിനെ തോൽപ്പിച്ച് ആണ് മണിപ്പൂർ കിരീടം നേടിയത്‌. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മണിപ്പൂരിന്റെ കിരീട. രണ്ടാം പകുതിയിൽ ഇന്ത്യൻ സ്ട്രൈക്കർ ബാലാ ദേവി നേടിയ ഗോളാണ് മണിപ്പൂരിന് വിജയം നൽകിയത്.

ടൂർണമെന്റിൽ 21 ഗോളുകൾ അടിച്ചു കൂട്ടിയ ബാലാ ദേവി തന്നെയാണ് മികച്ച താരമായത്. സെമി ഫൈനലിൽ തമിഴ്നാടിനെ തോൽപ്പിച്ചായിരുന്നു മണിപ്പൂർ ഫൈനലിലേക്ക് എത്തിയത്. മണിപ്പൂരിന്റെ ഇരുപതാം കിരീടമാണിത്.

Advertisement