ആറു ഗോളടിച്ച് സിറ്റി, ഗോൾ ഡിഫറൻസിൽ ചെൽസിയെ മറികടന്ന് ഒന്നാമത്

- Advertisement -

വനിതാ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഒരിടവേളയ്ക്ക് ശേഷം ലീഗിന്റെ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തിൽ ബ്രിസ്റ്റൽ സിറ്റിയെ വൻ ഗോൾ മാർജിനിൽ തോൽപ്പിച്ചതാണ് സിറ്റിയെ പോയന്റ് ടേബിളിൽ ഒന്നാമതെത്തിച്ചത്. ബ്രിസ്റ്റലിനെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് സിറ്റി ഇന്നലെ തോൽപ്പിച്ചത്.

ആറു ഗോളുകൾ ആറു പേരാണ് അടിച്ചത്. സ്കോട്, എംസ്ലി, റോസ്, നികിത പാരിസ്, നാദിയ നദീം, ലവ്ലി എന്നിവരായിരുന്നു സിറ്റിയുടെ സ്കോറേഴ്സ്. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 14 മത്സരങ്ങളിൽ 32 പോയന്റായി. ചെൽസിക്കും 32 പോയന്റാണ്. പക്ഷെ മെച്ചപ്പെട്ട ഗോൾശരാശരി സിറ്റിയെ ഒന്നാമതെത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement