മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ കുതിക്കുന്നു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് അവരുടെ ആദ്യ സീസൺ അത്ഭുത സീസണായി തന്നെ പോകുന്നു. വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്നലെ ക്രിസ്റ്റൽ പാലസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ലീഗിൽ ഒരു പരാജയം വരെ ഇതുവരെ യുണൈറ്റഡ് അറിഞ്ഞിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്നലെ ഗ്രീനും അർനോടും ഇരട്ട ഗോളുകൾ നേടി. ക്യാപ്റ്റൻ ഗ്രീൻ വുഡാണ് മറ്റൊരു സ്കോറർ. ക്യാപ്റ്റന്റെ യുണൈറ്റഡ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്. ജയിച്ചെങ്കിലും യുണൈറ്റഡ് ഇപ്പോഴും ടോട്ടൻഹാമിന് പിറകിൽ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം കുറവ് കളിച്ചതാണ് ടോട്ടൻഹാമിനെ ഇപ്പോഴും ഒന്നാമത് നിലനിർത്തുന്നത്.

Advertisement