മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം അസിസ്റ്റന്റ് കോച്ചായി വില്ലി കിർക്ക്

- Advertisement -

വില്ലി കിർക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. വനിതാ ടീം മാനേജറായ സ്റ്റോണിക്ക് കീഴിലാകും മാഞ്ചസ്റ്റർ വില്ലി കിർക് പ്രവർത്തിക്കുക. ഇംഗ്ലണ്ടിലും സ്കോട്ലൻഡിലും പ്രവർത്തിച്ചു പരിചയമുള്ള പരിശീലകനാണ് കിർക്. നേരത്തെ ബ്രിസ്റ്റൽ സിറ്റി വനിതാ ടീമിന്റെ ഹെഡ് കോച്ചായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയൊരു ക്ലബിൽ പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും, പുതുതായി തുടങ്ങുന്ന ഒരു ടീമിനെ വളർത്തിക്കൊണ്ടു വരാം എന്നത് തനിക്ക് ആകാംക്ഷ നൽകുന്നു എന്നും വില്ലി കിർക് പറഞ്ഞു. തന്നെ മാഞ്ചസ്റ്ററിലേക്ക് ക്ഷണിച്ച സ്റ്റോണിയോട് നന്ദി പറയുന്നതായും കിർക് പറഞ്ഞു‌. ഈ സീസണിൽ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനിൽ കളിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം അവരുടെ യാത്ര തുടങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement