അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡും വനിതാ ലീഗിലേക്ക്

അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡും വനിതാ ടീമിനെ രംഗത്തിറക്കുന്നു. ഇംഗ്ലീഷ് ഫുട്ബോളിലെ ആദ്യ ഡിവിഷനായ പ്രീമിയർ ലീഗിൽ കളിക്കുന്ന വനിതാ ടീം ഇല്ലാത്ത ഏക ക്ലബ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. വനിതാ ടീം രൂപീകരിക്കാൻ എഫ്എ നിർദേശിച്ചതിനെ തുടർന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വനിതാ ലീഗിന്റെ രണ്ടാം ഡിവിഷനിൽ ചേരുന്നതിനായി അപേക്ഷ കൊടുത്തതായി ക്ലബ് ഒഫിഷ്യൽ വെബ്‌സൈറ്റ് വഴിയും സോഷ്യൽ മീഡിയകൾ വഴിയുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇക്കാര്യം അറിയിച്ചത്. 2005 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വനിതാ ടീം ഉണ്ടായിരുന്നു എങ്കിലും ഗ്ലാസേഴ്സ് ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതിനെ തുടർന്ന് ടീം പിരിച്ചു വിടുകയായിരുന്നു. ക്ലബിന്റെ ക്ലിഫിൽ ഉള്ള ട്രെയിനിങ് സെന്ററിൽ ആയിരിക്കും വനിതാ ടീം പ്രവർത്തിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോകുലം എഫ് സിയുടെ രക്ഷകൻ ഹെൻറി കിസികോ മോഹൻ ബഗാനിലേക്ക്
Next articleപുതിയ പ്രാദേശിക ടൂര്‍ണ്ണമെന്റിനു രൂപകല്പന നല്‍കി ശ്രീലങ്കന്‍ ബോര്‍ഡ്