ആറു ഗോൾ ജയവുമായി മാഞ്ചസ്റ്റർ സിറ്റി വനിതകൾ

പുരുഷ മാഞ്ചസ്റ്റർ സിറ്റി ടീം എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്നലെ വിജയിച്ചത് എങ്കിൽ ഇത് വനിതൾ അതിനെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ചു. മാഞ്ചസ്റ്റർ സിറ്റി വനിതകൾ ഇന്ന് ബ്രൈറ്റണെ നേരിട്ടപ്പോൾ എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ജോർജിയ സ്റ്റാൻവേയുടെ ഹാട്രിക്കാണ് സിറ്റി ജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

ജോർജിയക്ക് ഒപ്പം കരോളിൻ, നികിത പാരിസ്, ക്ലാരി എംസിലെ എന്നിവരും സിറ്റിക്കായി ഇന്ന് ഗോൾ നേടി. ഇന്നത്തെ ജയത്തോടെ ആറു മത്സരങ്ങളിൽ നിന്ന് 14 പോയന്റായി മാഞ്ചസ്റ്റർ സിറ്റിക്ക്. ആഴ്സണലാണ് ലീഗിൽ ഇപ്പോഴും ഒന്നാമത് ഉള്ളത്.

Exit mobile version