സിറ്റിക്ക് പരാജയം, കിരീട പ്രതീക്ഷ മങ്ങുന്നു

നിലവിലെ വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പരാജയം. ഒന്നാമതെത്താൻ ഉള്ള സുവർണ്ണാവസരം ഇതോടെ സിറ്റി കളഞ്ഞു കുളിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റീഡിംഗ് ആണ് അട്ടിമറി വിജയം സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ വന്ന് നേടിയത്. അലെനു പിയേർസുമാണ് റീഡിങിനായി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 10 പേരുമായായിരുന്നു റീഡിങ് കളിച്ചത് എന്നിട്ടും സിറ്റിക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. സിറ്റിയുടെ 2018ലെ ആദ്യ ഹോം പരാജയമാണിത്. ചെൽസി ആണ് ഇപ്പോൾ ലീഗിൽ ഒന്നാമതുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇസ്‌നർക്ക് മിയാമി മാസ്റ്റേഴ്സ് കിരീടം
Next article23 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് മധ്യപ്രദേശ് ഇതിഹാസം